ന്യൂഡല്‍ഹി: കഠ്‌വ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീംകോടതി. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്. പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലായിരിക്കും കേസിന്റെ തുടര്‍വിചാരണ നടക്കുക. സാക്ഷികളുള്‍പ്പെടെ സൗകര്യം പരിഗണിച്ചാണ് കേസ് പഠാന്‍കോട്ടിലേക്ക് മാറ്റിയത്.
ജമ്മുകാശ്മീര്‍ സര്‍ക്കാരിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും കോടതി പറഞ്ഞു. ഇടവേളകളില്ലാതെ വാദം കേട്ട് കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കണം. കേസില്‍ രഹസ്യ വിചാരണ നടത്തണം. പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകക്കും സാക്ഷികള്‍ക്കും സുരക്ഷ ഒരുക്കണമെന്നും ഉത്തരവിലുണ്ട്. ജൂലായ് ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കും.