ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാല്‍സംഗ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ഛണ്ഡിഗഡിലേക്കു മാറ്റുക, കേസ് സി.ബി.ഐക്കു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികളിന്മേലാണ് വാദം. നേരത്തെ കേസിന്റെ വിചാരണ തിങ്കളാഴ്ച വരെ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, കേസ് സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി പറഞ്ഞു. പൊലീസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എല്ലായ്‌പ്പോഴും കേസുകള്‍ പുതിയ അന്വേഷണ സംഘത്തിന് വിടാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. ജമ്മു പൊലീസിനെ സംസ്ഥാനം തന്നെ വിശ്വാസത്തിലെടുക്കാതിരുന്നാല്‍ മറ്റാരാണ് അവരെ വിശ്വാസത്തിലെടുക്കുകയെന്നും അവര്‍ ചോദിച്ചു.
െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ പേരില്‍ വിലയിരുത്തുന്നത് നാണക്കേടും അപകടവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിചാരണ ഛണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ പിതാവും കേസ് അന്വേഷണം സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ടു പ്രതികളുമാണ് ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ എട്ടു പേരെ പ്രതിയാക്കിയാണ് െ്രെകംബ്രാഞ്ച് കേസില്‍ കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്.