ടുക്കി കട്ടപ്പനയിൽ കുർബാനക്കിടെ ഹൃദയാഘാതമുണ്ടായ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട് . അടിയന്തിര ചികിത്സയ്ക്കായി കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോവുന്ന ആംബുലൻസിനു വഴിയൊരുക്കിയാണ് നാട്ടുകാർ ഉദ്യമത്തിൽ ഒത്തു ചേർന്നത്.കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്കാണ് പെൺകുട്ടിയെ എത്തിച്ചത് . കട്ടപ്പന മുതൽ കൊച്ചി ഇടപ്പള്ളി വരെ ട്രാഫിക് നിയന്ത്രിച്ച് പൊലീസ് ആംബുലൻസിന് വഴിയൊരുക്കി. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലൻസിന് വഴിയൊരുക്കിതുമൂലം സാധാരണ ഗതിയിൽ എത്തുന്നതിനേക്കാൾ ഒന്നര മണിക്കൂർ മുൻപ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു. ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് ആൻ മരിയ എന്ന പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായത്.