X

കത്വ കൊലപാതകം: ഏഴുപ്രതികളില്‍ ആറുപേരും കുറ്റക്കാരന്ന് പ്രത്യേക കോടതി, ശിക്ഷ 2 മണിക്ക് വിധിക്കും

ന്യൂഡല്‍ഹി/ പത്താന്‍കോട്ട്: ജമ്മുവിലെ കത്വവയില്‍ ബക്രേവാല്‍ നാടോടി സമുദായത്തില്‍ പെട്ട എട്ടുവയസ്സ് പായമുള്ള പെണ്‍കുട്ടിയെ ബലാല്‍സംഘത്തിനിരായക്കി ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റമാരോപിക്കപ്പെട്ട ഏഴുപ്രതികളില്‍ ആറുപേരും കുറ്റക്കാരന്ന് പത്താന്‍കോട്ടിലെ പ്രത്യേക കോടതി കണ്ടത്തി. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതക വാര്‍ത്ത പുറംലോകമറിഞ്ഞത്. സഞ്ജി റാം, ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ, സുരേന്ദ്ര വര്‍മ, തിലക് രാജ് എന്നിവരാണ് കുറ്റക്കാരന്ന് കോടതി കണ്ടത്തിയത്. ശിക്ഷ രണ്ടുമണിക്ക് വിധിക്കും.

ജനുവരി പത്തിന് കുട്ടിയെ തട്ടികൊണ്ടുപോയി നാല് ദിവസം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മയക്കി കിടത്തി പീഡനത്തിന് വിധേയമാക്കിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. 15 പേജുള്ള ചാര്‍ജ് ഷീറ്റാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗ്രാമതലവനായ സഞ്ജിറാം അടക്കമുള്ളവരെയാണ് കേസില്‍ കുറ്റക്കാരന്ന് കോടതി കണ്ടത്തിയത്. സംഭവസമയത്ത് ഉത്തര്‍പ്രദേശില്‍ പരീക്ഷക്കായി പോയിരിക്കുകയാണന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി ഏഴാം പ്രതിയെ വെറുതെ വിട്ടത്. കേസില്‍ കുറ്റാരോപിതനാക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ ഇനിയും ആരംഭിച്ചിട്ടില്ല.

പ്രതികള്‍ക്കെതിരെയുള്ള പോലീസ് നടപടിയെ എതിര്‍ത്ത് ജമ്മുവില്‍ ഹിന്ദുത്വ സംഘടകള്‍ രംഗത്തെത്തിയിരുന്നു. കേസിന്റെ സുഗമമായ നടത്തിപ്പ് ജമ്മുകാശ്മീരില്‍ സാധ്യമാവില്ലന്ന് കണ്ടത്തിയെതിനെ തുടര്‍ന്ന് കേസ് പഞ്ചാബിലെ പത്താന്‍കോട്ടിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ മുബീന്‍ ഫാറൂഖിയാണ് ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ വിഎസ് ചൊപ്ര, തേജേന്ദ്ര സിംഗ് എന്നിവര്‍ ഹാജരായി. മുസ്ലിംയൂത്ത് ലീഗ് ദേശീയ നേതാക്കളായ സികെ സുബൈര്‍, അഡ്വ ഫൈസല്‍ ബാബു, ഷിബുമാരാന്‍ എന്നിവര്‍ പത്താന്‍കോട്ടിലെ കോടതിയിലെത്തിയിരുന്നു. മുസ്ലിംയൂത്ത് ലീഗാണ് ഇരയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുന്നത്.

chandrika: