X

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: കഠ്‌വയിലെ ആസിഫയുടെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്.

കഠ്‌വയിലെ സംഭവത്തില്‍ താന്‍ വളരെയധികം അസ്വസ്ഥയാണ്. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പോക്‌സോ നിയമത്തില്‍ മാറ്റം കൊണ്ടു വരാന്‍ ഞാനും എന്റെ വകുപ്പും ഉദ്ദേശിക്കുന്നു. പത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെയുള്ള ശിക്ഷയ്ക്ക് വേണ്ടി ശുപാര്‍ശ ചെയ്യും. മനേക ഗാന്ധി യുട്യൂബില്‍ പോസ്റ്റ ചെയ്ത വീഡിയോയില്‍ പറയുന്നു.

 

ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ ആസിഫയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ആസിഫയെ തട്ടിക്കൊണ്ടുപോയ ശേഷം രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘം മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയുകയും കൊലപ്പെടുത്തുകയുമായിരുന്നു. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതായിരുന്നു. കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം വീടിനു പരിസരത്ത് ഉപക്ഷേിക്കുകയായിരുന്നു.

chandrika: