2023ലെ വൈദ്യശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരെ നടത്തിയ പോരാട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ച കാതലിന്‍ കരിക്കോയും ഡ്ര്യൂ വൈസ്മാനുമാണ് പുരസ്‌കാരം പങ്കിട്ടത്. കോവിഡ് വാക്‌സിന്‍ mrna വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ഫൈസര്‍, ബയോടെക് മോഡോണാ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ നിര്‍ണായക പങ്കുവയ്ക്കാന്‍ ഇതുമൂലം സാധിച്ചു.
ആധുനികകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയില്‍ വാക്‌സിന്‍ വികസിപ്പിച്ചതില്‍ വലിയ സംഭാവന നല്‍കിയവരാണ് ഇരുവരുമെന്ന് നോബല്‍ സമ്മാന സമിതി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.