സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിക്കൊണ്ട്് സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. കതിരൂര്‍ മനോജ് വധക്കേസിലാണ് ജയരാജനെതിരെ യു എ പിഎ ചുമത്തിയിരിക്കുന്നത്. എന്നാല്‍ യു എ പി എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി അനുബന്ധ കുറ്റപത്രം സ്വീകരിച്ചിരിക്കുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയ്ക്ക് പുറമെ യുഎപിഎ അടക്കം 15 ലേറെ വകുപ്പുകളാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയിരുന്നത്.
കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ വ്യക്തമാക്കുന്നു.കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചതില്‍ കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൂടാതെ പി.ജയരാജനെതിരെ സാക്ഷി മൊഴികളുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. മറ്റ് പ്രതികളും സിപിഐഎം പ്രവര്‍ത്തകരാണ്. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.