X

പുല്‍വാമ ഭീകരാക്രമണം; കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കായി സോഷ്യല്‍മീഡിയ ട്രെന്റിങ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും കയ്യേറ്റശ്രമവും നടക്കുന്ന സാഹചര്യത്തില്‍ കശ്മീരി നിരപരാധികളായ ജനതക്ക് വേണ്ടി സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന കശ്മീരികളെ താമസസ്ഥലങ്ങളില്‍ നിന്നും വീട്ടുടമകള്‍ ഇറക്കി വിടുന്നതു തുടങ്ങി അപമാന ശ്രമങ്ങള്‍ വരെ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കാശ്മീരി ജനതക്കായി സാമൂഹിക മാധ്യമങ്ങള്‍ വഴി സഹായഹസ്തങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്.

ജമ്മുകശ്മീര്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാനായി ദല്‍ഹിയിലും മറ്റുമായി താത്ക്കാലിക റൂമുകള്‍ വരെ ഒരുക്കിയാണ് പ്രചാരണം. കാശ്മീരി സ്റ്റുഡന്‍സ് ഹാഷ് ടാഗ് നിലവില്‍ ട്രെന്റായി കഴിഞ്ഞു.

ഡെറാഡൂണില്‍ തീവ്ര ഹിന്ദു സംഘടനകര്‍ ചേര്‍ന്ന് പന്ത്രണ്ടോളം കശ്മീരി വിദ്യാര്‍ത്ഥികളെ ആക്രമിച്ചതാണ് അക്രമണങ്ങളുടെ തുടക്കം.

അതിനിടെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സിആര്‍പിഎഫും രംഗത്തെത്തി. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് ഹെല്‍പ് ലൈന്‍ നമ്പര്‍ ട്വീറ്റ് ചെയ്തു.

ഷോപിയാന്‍ പൊലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് ഷോപിയാന്‍ പൊലീസ് സ്‌പെഷ്യല്‍ സുപ്രണ്ട് സന്ദീപ് ചൗധരിയും ട്വീറ്റ് ചെയ്തിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നതിന്റെറ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

chandrika: