വിവേക് അഗ്നിഹോത്രിയുടെ വിവാദ സിനിമ ‘ദ കശ്മീർ ഫയൽസി’ന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ പരിഹാസ പ്രതികരണവുമായി കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല.‘ദേശീയോദ്ഗ്രഥനം’ എന്ന വാക്കിനൊപ്പം പരിഹാസ ചിരിയുടെ ഇമോജി കൂടി ചേർത്താണ് സ മൂഹമാധ്യമമായ എക്സിൽ ഉമർ അബ്ദുല്ല പോസ്റ്റിട്ടത്.’ദ കശ്മീർ ഫയൽസ്’ നുണകളുടെ കൂമ്പാരമാണെന്ന് ഉമർ അബ്ദുല്ല നേരത്തെ പറഞ്ഞിരുന്നു.കശ്മീർ ഫയൽസിൽ അഭിനയിച്ച പല്ലവി ജോഷിയെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിരുന്നു.മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി ‘ദ കശ്മീർ ഫയൽസി’നെ തെരഞ്ഞെടുത്തതിൽ രാജ്യവ്യാപക വിമർശനമാണ് ഉയർന്നത്.തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ പുരസ്കാരത്തിന്റെ വില കളയരുതെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചത്.