ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വിവാദചിത്രമായ കശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിച്ചതില്‍ അരിശം പൂണ്ട ജൂറി ചെയര്‍മാന്‍ ഇസ്രാഈല്‍ സംവിധായകനായ നവോഡ് ലാപിഡിനെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇസ്രാഈല്‍ അംബാസഡര്‍. ‘താങ്കള്‍ക്ക് ലജ്ജയുണ്ടോ’ എന്നായിരുന്നു നവോര്‍ ഗിലോണിന്റെ പ്രതികരണം. നിങ്ങള്‍ക്ക് എന്തും പറഞ്ഞങ്ങ് പോകാം. ഇവിടെ എന്റെ സംഘത്തിന് കഴിഞ്ഞുകൂടേണ്ടതാണ് എന്നായിരുന്നു അംബാസഡറുടെ പ്രതികരണം. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീര്‍ ഫയല്‍സ്’ കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് കെട്ടിപ്പൊക്കിയ നുണകളാണ് ചിത്രീകരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അത് മേളയില്‍ വന്നതെങ്ങനെയെന്ന് ലാപിഡ് ചോദിച്ചു. അതിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തുവരികയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് അംബാസഡറുടെ പ്രതികരണം. അഗ്നിഹോത്രിയും ലിപിഡിനെ വിമര്‍ശിച്ച് രംഗത്തുവന്നു. ഇസ്രാഈല്‍ അംബാസഡര്‍ക്കുനേരെയും സംഘപരിവാരത്തിന്റെ ഭീഷണിയുണ്ടായെന്നാണ ്പ്രസ്താവന കാണിക്കുന്നത്.
സിനിമയെ ബി.ജെ.പി നല്ലവണ്ണം ആഘോഷിച്ചിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ മുന്‍നിര്‍ത്തിയായിരുന്നു ലാപിഡിന്റെ പരാമര്‍ശം. എന്നാല്‍ ഗോവ ചലച്ചിത്ര മേള നിര്‍ണയസമിതി ചെയര്‍മാന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് വിശേഷിപ്പിച്ചു. പ്രമുഖനടനും സിനിമയിലെ അഭിനേതാവുമായ അനുപം ഖേറും ലാപിഡിനെതിരെ രംഗത്തുവന്നു.