X

എം.എ യൂസുഫലിയെ വച്ച് കശ്മീരി മനസു പിടിക്കാന്‍ ഒരുങ്ങി മോദി

ജമ്മുകശ്മീരില്‍ നിക്ഷേപം നടത്തുവാന്‍ യു.എ.ഇയിലെ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദര്‍ശിക്കുന്നതിനിടെ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു. ലഡാക്കിലും കശ്മീരിലും നിക്ഷേപങ്ങള്‍ നടത്താന്‍ പ്രവാസി വ്യവസായികള്‍ തയ്യാറാകണമെന്നും മോദി അറിയിച്ചു.

ഇതേ തുടര്‍ന്ന് ആദ്യ ഘട്ടമെന്നോണം കശ്മീരിലെ നൂറു യുവാക്കള്‍ക്ക് ഗള്‍ഫ് മേഖലയിലെ ലുലുവിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് യൂസുഫലി മോദിയെ അറിയിച്ചു. ജമ്മുകശ്മീരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറാണെന്നും യൂസുഫലി വ്യക്തമാക്കി. കശ്മീരിന്റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ നിലപാടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂസുഫലിയെ മാതൃകയാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

web desk 1: