X

കശ്മീരില്‍ വെടിവെയ്പ്പ് പത്തു വയസ്സുകാരന്‍ കൊല്ലപ്പെട്ടു.

 

ജമ്മു കശ്മീരിലെ പൂഞ്ചില്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ് രൂക്ഷമാകുന്നു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. അതിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീക്കും മകനും പരിക്കേറ്റിട്ടുണ്ട്. കെര്‍നി സ്വദേശിയായ ഇസ്രാന്‍ അഹമ്മദ് എന്ന പത്തു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. രേഷ്മ 55 മകന്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ക്ക് പുറമേ പാക്കസ്ഥാനില്‍ നിന്ന് രൂക്ഷമായ ഷെല്ലാക്രമണവും നടക്കുന്നുണ്ട്. ദേഗ്‌വാര്‍ ഷാഹ്പൂര്‍, കെര്‍നി ഖസബ, എന്നിവിങ്ങളില്‍ തദ്ദേശീയര്‍ക്ക് നേരെയും പാക്ക് സൈന്യം വെടിയുതിര്‍ത്തിട്ടുണ്ട്.

ശൈത്യകാലം തുടങ്ങും മുമ്പ് താവ്രവാദികളെ കശ്മീരിലേക്ക് എത്തിക്കുന്നതിനാണ് രൂക്ഷമായ ആക്രമണം

chandrika: