X

പരസ്യം വിലക്കി സര്‍ക്കാര്‍; ഒന്നാം പേജ് അച്ചടിക്കാതെ കശ്മീരി പത്രങ്ങളുടെ പ്രതിഷേധം

ശ്രീനഗര്‍: സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്‍ പത്രങ്ങള്‍. കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ്, ഉര്‍ദു, പത്രങ്ങളാണ് ആദ്യ പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് ഒരു വിശദീകരണവും നല്‍കാതെ സര്‍ക്കാര്‍ പരസ്യം നിഷേധിച്ച നടപടിക്കെതിരെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം.

അതേസമയം സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തി. പുല്‍വാമയിലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഈ രണ്ട് പത്രങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ലെന്നാണ് പരാതി.

kashmir-newspapers-publish-blank-front-pages-to-protest-governments-ban-on-ads-to-two-dailies

സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും രംഗത്തെത്തിയിരുന്നു. കശ്മീരിലെ നിരവധി പത്രങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

chandrika: