ശ്രീനഗര്‍: പ്രതിപക്ഷ എംഎല്‍എ തന്നെ സല്യൂട്ട് ചെയ്യണമെന്ന് ജമ്മുകശ്മീര്‍ ധനമന്ത്രി ഹസീബ് ദ്രബു. രാഷ്ട്രപതിയുടെ ഉത്തരവു പ്രകാരം കശ്മീരില്‍ ജിഎസ്ടി നടപ്പാക്കിയാല്‍ സല്യൂട്ട് ചെയ്യാമെന്ന് വെല്ലുവിളിയുയര്‍ത്തി നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ ദേവേന്ദര്‍ റാണ നേരത്തെ ഉന്നയിച്ച പരാമര്‍ശത്തെ തുടര്‍ന്നാണ് ഹസീബ് സ്പീക്കറോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനു പുറമെ ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എയായ ജി എം സരൂരിയും പറഞ്ഞിരുന്നു.
സഭാ അങ്കണത്തില്‍ സല്യൂട്ട് ചെയ്യാമെന്നായിരുന്നു റാണയുടെ വെല്ലുവിളി. എന്നാല്‍ ഇന്ന് അദ്ദേഹം ഹാജരാവാത്തതിനാല്‍ അടുത്ത സെഷനില്‍ സല്യൂട്ട് ചെയ്യുമെന്നും ദ്രബു വിമര്‍ശിച്ചു. നേരത്തെ നടത്തിയ പ്രഖ്യാപന പ്രകാരം പദവിയില്‍ നിന്ന് രാജിവെക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസ് എംഎല്‍എയോട് ആവശ്യപ്പെട്ടു.