ശ്രീനഗര്‍: ഷോപ്പിയാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. ശനിയാഴ്ച രാത്രി ഷോപ്പിയാനില്‍ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് തദ്ദേശീയരായ യുവാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് അഞ്ച് സിവിലിയന്‍മാര്‍ മരിച്ചത്. കശ്മീരിന്റെ ശൈത്യകാല തലസ്ഥാനം ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് മാറ്റിയതിന് പിന്നാലെയുണ്ടായ പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്. നല്ല രീതിയില്‍ ജീവിതം നയിക്കാനാണ് ദൈവം നമ്മെ ഭൂമിയിലേക്ക് അയച്ചതെന്ന് ഓര്‍ക്കണമെന്നും സമാധാന ശ്രമങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും തലസ്ഥാന മാറ്റച്ചടങ്ങില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. അതേസമയം സംഘര്‍ഷ സാധ്യതകണക്കിലെടുത്ത് എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കശ്മീര്‍ സര്‍വകലാശാല രണ്ടുദിവസത്തെ ക്ലാസുകളും പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
- 7 years ago
chandrika
Categories:
Video Stories
സിവിലിയന്‍ വധം കശ്മീര്‍ വീണ്ടും പുകയുന്നു
Tags: Kashmir