X

കശ്മീര്‍; ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്


ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്ള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് മാധ്യമമായ ‘അറീ’ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിയമത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കുന്നത്. ഇന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ക്യാബിനറ്റ് യോഗം ചേര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇടയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമുള്ള രാജ്യത്തിന്റെ നിലപാടിനോടാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പിന്തുണ അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി മാര്‍ക് എസ്പര്‍ ഫോണ്‍ വഴി ചര്‍ച്ച നടത്തി.

web desk 1: