ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികരും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. കുപ്‌വാരയിലെ കെരാന്‍ സെക്ടറിലുണ്ടായ വെടിവെപ്പിലാണ് രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖക്കടുത്ത് പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്‌കര്‍ കമാണ്ടര്‍ അബൂ ഇസ്മായിലിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ ആക്രമിക്കപ്പെട്ടത്. ബുദ്്ഗാം ജില്ലയിലെ റെഡ്‌വോര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ സൈനിക നടപടി തിങ്കളാഴ്ച രാവിലെയാണ് അവസാനിച്ചത്. തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ്തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരന്നു. ജാവേദ്, ആഖിബ്, ദാവൂദ് എന്നീ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും സൈന്യം തിരച്ചില്‍ നടത്തുകയാണ്.
- 8 years ago
chandrika
Categories:
Video Stories
കശ്മീരില്‍ രണ്ട് സൈനികരും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു
Tags: Kashmir