X

കാസര്‍കോഡും കണ്ണൂരും റീപോളിങ് പുരോഗമിക്കുന്നു

കാസര്‍കോഡ്: കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. 9 മണി വരെ 17 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.

കര്‍ശന സുരക്ഷയിലാണ് റീപോളിങ് നടക്കുന്നത്. കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോഡ് കളക്ടര്‍ ഡോ ഡി സജിത് ബാബുവും അറിയിച്ചു. ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങിനു പുറമേ വീഡിയോ കവറേജും ഉണ്ടാകും.

കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ നാലും കണ്ണൂരിലിലെ മൂന്നും ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്.

ഉച്ചക്ക് ഒരു മണിവരെ

കണ്ണൂര്‍ എച്ച് പി സി
തളിപ്പറമ്പ് എല്‍ എ സി
പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166) 48.36%

ധര്‍മ്മടം എല്‍ എ സി
കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 52) 56.07 %

കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 53) 43.63%

കാസര്‍ക്കോട് എച്ച് പി സി
കല്യാശ്ശേരി എല്‍ എ സി
പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19) 55.55%

പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍ (ബൂത്ത് നമ്പര്‍ 69) 46.29 %

പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍ (ബൂത്ത് നമ്പര്‍ 70) 54.49 %

Dist total- 50.64 %

chandrika: