വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരത്ത് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. റിസോർട്ട് പൂർണമായും കത്തി നശിച്ചെന്നാണ് റിപ്പോർട്ട്. പുല്ല് മേഞ്ഞ മേൽക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേഗം പടർന്നത്. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.