X

കാസര്‍ക്കോട്ട് മുസ്‌ലിംലീഗ് പ്രകടനത്തിനു നേരെ വടിവാളുമായി സിപിഎം ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട്: മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ വടിവാളുമായി സിപിഎം ആക്രമണം. കാഞ്ഞങ്ങാട് നഗരസഭ 36ാം വാര്‍ഡ് കല്ലൂരാവിയിലാണ് സംഭവം. ലീഗ് സ്ഥാനാര്‍ഥി വിജയിച്ചതിലെ അമര്‍ഷം തീര്‍ക്കാനാണ് പ്രകടനത്തിനു നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ തവണ ഇടതു സ്വതന്ത്രന്‍ വിജയിച്ച വാര്‍ഡ് മുസ്‌ലിംലീഗ് തിരിച്ചുപിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്ന ഇടതു സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ഇത്തവണ യു.ഡി.എഫ് ജയിച്ചത്. യു.ഡി.എഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

ലീഗ് പ്രവര്‍ത്തകര്‍ ഈ പ്രകോപനത്തിനെതിരെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം പ്രചരിച്ചത്. നേതാക്കള്‍ ഇടപെട്ടതിനെതുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ലീഗുകാര്‍ വീട് കയറി ആക്രമിച്ചുവെന്ന രീതിയില്‍ എല്‍.ഡി.എഫ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ സി.പി.എം ക്രിമിനലുകളുടെ ദൃശ്യം പുറത്തുവിട്ടത്. സി.പി.എം ഗുണ്ടകള്‍ക്കെതിരെ മുസ്‌ലിംലീഗ് പരാതി നല്‍കി. അക്രമികളുടെ മുഖങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാസര്‍ക്കോട്ടും കണ്ണൂരിലും തെരഞ്ഞെടുപ്പിനു ശേഷം വ്യാപക അക്രമമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്.

web desk 1: