കാസര്‍ക്കോട് ജില്ലയില്‍ വീണ്ടും എച്ച്1 എന്‍1 രോഗബാധ സ്ഥിരീകരിച്ചു പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികള്‍ ഉള്‍പ്പടെയുള്ള നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരവനടുക്കം വൃദ്ധസദനത്തിലെ 2 അന്തേവാസികള്‍ക്കും 2 ജീവനക്കാര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ജില്ലാശുപത്രിയില്‍ നിന്നെത്തിയ വിദ്ഗ്ധ സംഘം 5 പേരുടെ ആന്തരിക സ്രവങ്ങള്‍ പരിശോധനയ്ക്ക് മണിപ്പാലിലേക്ക് അയച്ചിരുന്നു. ഇതില്‍ നാലു പേര്‍ക്കാണ് ഇന്നലെ വൈകീട്ടോടെ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വൃദ്ധസദനത്തിലെ മറ്റുള്ളവരിലേക്ക് രോഗ പകരാതിരിക്കാനായി രോഗം സ്ഥിരീകരിച്ചവരെ പ്രത്യേകം റൂമിലേക്ക് മാറ്റി പാര്‍പിച്ചാണ് ചികത്സ നല്‍കുന്നത്.
ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ പ്രത്യേക നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്.ഇതിനൊപ്പം വൃദ്ധസദനത്തില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കാസര്‍ക്കോട് ജില്ലയില്‍ വീണ്ടും എച്ച്1 എന്‍1 രോഗബാധ സ്ഥിരീകരിച്ചു പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികള്‍ ഉള്‍പ്പടെയുള്ള നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരവനടുക്കം വൃദ്ധസദനത്തിലെ 2 അന്തേവാസികള്‍ക്കും 2 ജീവനക്കാര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ജില്ലാശുപത്രിയില്‍ നിന്നെത്തിയ വിദ്ഗ്ധ സംഘം 5 പേരുടെ ആന്തരിക സ്രവങ്ങള്‍ പരിശോധനയ്ക്ക് മണിപ്പാലിലേക്ക് അയച്ചിരുന്നു. ഇതില്‍ നാലു പേര്‍ക്കാണ് ഇന്നലെ വൈകീട്ടോടെ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വൃദ്ധസദനത്തിലെ മറ്റുള്ളവരിലേക്ക് രോഗ പകരാതിരിക്കാനായി രോഗം സ്ഥിരീകരിച്ചവരെ പ്രത്യേകം റൂമിലേക്ക് മാറ്റി പാര്‍പിച്ചാണ് ചികിത്സ നല്‍കുന്നത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.