കാസര്‍കോട്: ഓണ്‍ലൈനായി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി(19)യാണ് മരിച്ചത്. ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെയാണ് അഞ്ജുശ്രീക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഗുരുതരാവസ്ഥയിലായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനിയാണ്. പരേതനായ കുമാരന്റെയും അംബികയുടേയും മകളാണ്.കഴിഞ്ഞ ആറു ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ടു പേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.