കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കൊതുകിനെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനി ഉള്ളില്‍ ചെന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. കാസര്‍കോട് കല്ലുരാവി ബാവ നഗര്‍ സ്വദേശികളായ അന്‍ഷിഫ, റംഷീദ് ദമ്പതികളുടെ മകള്‍ ജസായാണ് മരിച്ചത്.

രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ദ്രാവകം അറിയാതെ കുഞ്ഞിന്റെ അകത്തുചെല്ലുകയായിരുന്നു.

webdesk14:
whatsapp
line