ലിഫ്റ്റ് പ്രവർത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കാസർഗോഡ് രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ചുമന്നിറക്കിയത്.നേരത്തെ മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.അഞ്ച്, ആറ് നിലകളിലാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി തുടങ്ങി പ്രധാന വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത്. റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്.ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയുണ്ടായതായി ജില്ലാ സബ് ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു.
മൂന്ന് മാസമായി ലിഫ്റ്റ് പ്രവർത്തനരഹിതം;കാസർഗോഡ് ജനറൽ ആശുപത്രിയിൽ രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി

