കാസര്‍ക്കോട്: കാസര്‍കോട് നഗരസഭയില്‍ മത്സരിച്ച 23 സീറ്റില്‍ 21ലും ജയിച്ച് മുസ്‌ലിംലീഗിന്റെ തേരോട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 19 സീറ്റാണ് ഇത്തവണ ലീഗ് 21ലെത്തിച്ചത്. കോണ്‍ഗ്രസിന്റെ ഏക സീറ്റ് ഇക്കുറി നഷ്ടപ്പെട്ടു. 14 സീറ്റില്‍ ബിജെപിയും രണ്ടിടത്ത് സ്വതന്ത്രരും ജയിച്ചു.
2015ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നഷ്ടമായ രണ്ടു സീറ്റുകളാണ് മുസ്‌ലിംലീഗ് പിടിച്ചെടുത്തത്. ആകെ 38 സീറ്റുള്ള നഗരസഭയില്‍ ഭരണം 21സീറ്റുമായി യുഡിഎഫ് നിലനിര്‍ത്തി. 14 സീറ്റുകളില്‍ ബിജെപിയാണ് രണ്ടാമത്.
ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ സിപിഎം പാര്‍ട്ടി ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് സ്വതന്ത്രരെയാണ് നിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ തന്ത്രങ്ങളെല്ലാം തള്ളുന്ന വിധിയെഴുത്താണ് ഉണ്ടായിട്ടുള്ളത്.
കാഞ്ഞങ്ങാട് നഗരസഭയില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തി. ഇവിടെ പാര്‍ട്ടി 11 സീറ്റാണ് നേടിയത്. 43 സീറ്റില്‍ 24 ഉം നേടി എല്‍ഡിഎഫ് നഗരസഭാ ഭരണം സ്വന്തമാക്കി.