X

പാര്‍വ്വതിക്കെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ, പ്രശസ്തിക്കുവേണ്ടിയുള്ള തന്ത്രമെന്ന് കസബ സംവിധായകന്‍ നിഥിന്‍

മമ്മുട്ടിക്കേതിരേയും കസബ സിനിമക്കെതിരേയും വിമര്‍ശനം ഉന്നയിച്ച നടി പാര്‍വ്വതിക്കെതിരെ സിനിമാമേളകയില്‍ വിമര്‍ശനം ശക്തം. കസബയുടെ നിര്‍മ്മാതാവ് വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകന്‍ നിഥിന്‍ രഞ്ജിപണിക്കരും വിമര്‍ശനവുമായെത്തി. പാര്‍വ്വതിയുടെ വിമര്‍ശനം പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് നിഥിന്‍ പറഞ്ഞു. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിക്ക് മറുപടിയുമായി നിഥിനെത്തിയത്.

ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് നിഥിന്‍ പറഞ്ഞു. ഇത് വന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താനില്ല. പ്രതികരണം അര്‍ഹിക്കുന്ന നിലവാരം നടിയുടെ പരാമര്‍ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിനിമാമേഖലയില്‍ പാര്‍വ്വതിക്കും ഗീതുമോഹന്‍ദാസിനുമെതിരെയുള്ള വിമര്‍ശനം ശക്തമാണെന്നാണ് റിപ്പോര്‍ട്ട്. വനിതാകൂട്ടായ്മയുടെ പേരില്‍ താരങ്ങള്‍ മുമ്പ് അഭിനയിച്ച ചിത്രങ്ങളെ കുറ്റം പറയേണ്ട കാര്യമില്ലെന്നാണ് പൊതുവെ ഉയരുന്ന വാദം. താല്‍പ്പര്യമില്ലെങ്കില്‍ അത്തരം സിനിമകളില്‍ അഭിനയിക്കാതെ മാറി നില്‍ക്കുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് പാര്‍വ്വതി വിമര്‍ശനമുന്നയിച്ചത്. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമായപ്പോള്‍ സംഭവത്തില്‍ മറുപടിയുമായി പാര്‍വ്വതി തന്നെ രംഗത്തെത്തിയിരുന്നു.

chandrika: