X

കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആദ്യ റാങ്കുകള്‍ വനിതകള്‍ക്ക്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്- കെ.എ.എസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ആണ് പട്ടിക പ്രഖ്യപിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്.

സ്ട്രീം ഒന്നില്‍- ഒന്നാം റാങ്ക്- മാലിനി എസ്. രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ക്കാണ്.

സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോ നേടി. ജയകൃഷ്ണന്‍ കെ.ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി.

സ്ട്രീം മൂന്ന്- ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി., 2-അജീഷ് കെ, 3-പ്രമോദ് ജി.വി., 4-ചിത്രലേഖ കെ.കെ., 5-സനോപ് എസ്. എന്നിവര്‍ ആദ്യ റാങ്കുകള്‍ നേടി.

കെ.എ.എസ്. പരീക്ഷയില്‍ യോഗ്യത നേടിയ 105 പേര്‍ നവംബര്‍ ഒന്നിന് ജോലിക്ക് കയറും.

 

Test User: