X

കെഎഎസില്‍ ഷറഫുദ്ദീന്‍ കൂട്ടിലങ്ങാടിക്ക് 11-ാം റാങ്ക്; മലപ്പുറത്തിന് അഭിമാനം

പി.റഊഫ് കൂട്ടിലങ്ങാടി

മലപ്പുറം: സംസ്ഥാനത്ത് സിവില്‍ സര്‍വീസിന് തുല്യമായി ആദ്യമായി നിലവില്‍ വരുന്ന കേരള അഡ്മിനിസ്ട്രറ്റീവ് സര്‍വീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാം സ്ട്രീമില്‍ ഷറഫുദ്ദീന്‍ കൂട്ടിലങ്ങാടി 11-ാം റാങ്ക് നേടി ജില്ലക്ക് അഭിമാനമായി.

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ പട്ടിയില്‍ പറമ്പ് സ്വദേശി മരംവെട്ട് ജോലിക്കാരനായ ഇടക്കുടമ്പന്‍ കുഞ്ഞിമുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ് നാല്‍പ്പത്തിമൂന്നുകാരനായ ഷറഫുദ്ദീന്‍. ജി.യു.പി.എസ് മങ്കട പള്ളിപ്പുറം, മലപ്പുറം ഗവ:കോളേജ്, എറണാകുളം പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് 8 വര്‍ഷത്തോളം ഫിഷറീസ് ടെക്‌നിക്കല്‍ മാനേജറായി തമിഴ്‌നാട്, ആന്ധ്ര, ബംഗ്ലാദേശ് എന്നിവിടങ്ങില്‍ ജോലി ചെയ്തു.
2009 ല്‍ റവന്യൂ വകുപ്പില്‍ എല്‍ ഡി ക്ലര്‍ക്ക് ആയാണ് സര്‍വീസില്‍ പ്രവേശിച്ചത്.
2011 ല്‍ പഞ്ചായത്ത് വകുപ്പില്‍ സെക്രട്ടറിയായി നിയമനം നേടി. പുഴക്കാട്ടിരി ,പുലാമന്തോള്‍, ഏലംകുളം, കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം, കുറുവ ,മൂര്‍ക്കനാട് എന്നീ പഞ്ചായത്തുകളില്‍ സേവനമനുഷ്ടിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഖരമാലിന്യ സംസ്‌ക്കരണത്തിനുള്ള ഈ വര്‍ഷത്തെ നവകേരളം പുരസ്‌ക്കാരം ലഭിച്ച കീഴാറ്റൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ് ഇപ്പോള്‍.
സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ (എസ് ജി ഒ യു ) മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റാണ്.
ഭാര്യ: ദിന്‍ഷിയാ ഷക്കാഫ്.
പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് പരിശീലനം നേടുന്ന അസ്മി സിത്താര ,ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഐറിന്‍ സുല്‍ത്താന എന്നിവര്‍ മക്കളാണ്.
എസ് ഇ യു ജില്ലാ കമ്മറ്റി ഭാരവാഹികള്‍ ഷറഫുദ്ദീനെ വീട്ടിലെത്തി അനുമോദിച്ചു. മഞ്ഞളാംകുഴി അലി എം.എല്‍.എ ഉപഹാരം നല്‍കി.

web desk 1: