X

കരുവന്നൂർ: 50,000 വരെയുള്ള നിക്ഷേപങ്ങൾ ഈ മാസം തിരിച്ചു നൽകുമെന്ന് സഹകരണ മന്ത്രി

കരുവന്നൂർ സഹകരണ ബാങ്കിലെ 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾ ഈ മാസം പൂർണമായി തിരിച്ചുനൽകുമെന്നും 50 .75 കോടി രൂപയുടെ സഹായം ബാങ്കിന് നൽകുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ചികിത്സ, വിവാഹം എന്നിങ്ങനെ അടിയന്തര ആവശ്യമുള്ളവരെ പ്രത്യേകം പരിഗണിക്കും
ഒരു ലക്ഷം രൂപ വരെ നിക്ഷേപിച്ചവർക്ക് 50,000 വരെയും, അതിന് മുകളിലുള്ളവർക്ക് 50 ശതമാനം പലിശ, 10 ശതമാനം നിക്ഷേപം എന്നിങ്ങനെയും തിരികെ നൽകും.ക്രമക്കേട് കാണിച്ചവരില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. കേരളബാങ്കില്‍ നിന്ന് കിട്ടാനുള്ള പന്ത്രണ്ട് കോടിയുടെ നിക്ഷേപം കരുവന്നൂര്‍ ബാങ്കിന് നല്‍കും. നിക്ഷേപകരുടെ പണം പൂര്‍ണമായും നല്‍കും. ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് വി എന്‍ വാസവന്‍ വ്യക്തമാക്കി.

നിലവിലെ പ്രഖ്യാപനങ്ങള്‍ക്ക് ആര്‍ബിഐ ചട്ടങ്ങള്‍ തടസമല്ല. സഹകരണ ബാങ്കുകളില്‍ ആഴ്ച തോറും ഓഡിറ്റ് നടത്തും. ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ബാങ്കിന്റെ ഓഡിറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇഡി ഇടപെടല്‍ കാരണം ഇടപാടുകള്‍ മരവിപ്പിച്ചെന്നും സഹകരണ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

webdesk15: