കരുവന്നൂര്‍ ബാങ്കിലെ ബിനാമി ഇടപാടുകള്‍ നടന്നത് മുന്‍മന്ത്രി എസി മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഇഡി. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകള്‍ ബാങ്കില്‍ നടന്നു അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.
ബാങ്കില്‍ നിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍ ഇതുവരെ കണ്ടുകെട്ടി. ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത് എന്ന വിവരം ഇഡി പുറത്ത് വിട്ടിട്ടില്ല. എസി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. വാര്‍ത്തകുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള്‍ ഇഡി അറിയിച്ചത്.