കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ കളക്ഷന്‍ ഏജന്റ് എ.കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി.
30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നല്‍കിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.2010 മുതലാണ്കരുവന്നൂര്‍ സഹകരണ ബാങ്കില്‍തട്ടിപ്പ് നടന്നത്.
2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്.നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ച പണം, സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.
ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് പണം ചോര്‍ത്തിയെന്നായിരുന്നു ആരോപണം.ഉന്നത തല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.