X

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2023 ജൂലൈ 23 ന് നടത്തിയ സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രിസിദ്ധീകരിച്ചു. ആകെ 17361 പേര്‍ എഴുതിയതില്‍ 2809 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 16.18. സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ മുതല്‍ വിതരണം ചെയ്യും. സെറ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം 11-09-2023 മുതല്‍ വെബ് സൈറ്റില്‍ ലഭ്യമാകും.

പാസ്സായവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം എല്‍.ബി.എസ് സെന്ററിന്റെ വെബാസൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) കോപ്പികള്‍ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം വിലാസം എഴുതിയ അ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവര്‍ സഹിതം വിലാസത്തില്‍ അപേക്ഷിക്കണം. ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പാളയം,
തിരുവനന്തപുരം 33.

webdesk14: