കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ മുന്‍ എം.പിയ്‌ക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. അറസ്റ്റിലായ ബെനാമി ഇടപാടുകാരന്‍ സതീഷ് കുമാറില്‍ നിന്ന് മുന്‍ എം.പി യും പൊലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.
ബെനാമി ലോണിലൂടെ പിപി കിരണ്‍ തട്ടിയെടുത്ത 24 കോടിരൂപയില്‍ 14 കോടിരൂപ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലഴിച്ചു എന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തതുകള്‍ നടത്തിയത്. സതീഷ് കുമാറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ മുന്‍ എംപിയ്ക്ക് പണം കൈമാറിയതിന്റെ ഫോണ്‍ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്.
രണ്ട് പേര്‍ക്ക് അഞ്ച് കോടി രൂപ സതീഷ് കുമാര്‍ പണമായി നല്‍കുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട്.സതീഷ് കുമാറിന് എം.എല്‍എ എസി മൊയ്തീന്‍ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ സാക്ഷികള്‍ക്ക് ഉന്നത് രീഷ്ട്രീയ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തില്‍ ചില സാക്ഷികള്‍ പരാതി നല്‍കിയതായും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു.
400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 2012 മുതലാണ് ബെനാമി ലോണ്‍ അടക്കമുള്ള തട്ടിപ്പുകള്‍ തുടങ്ങുന്നതെന്നും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു. കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ ബെനാമി ഇടപാടുകാരന്‍ സതീഷ് കുമാര്‍, പിപി കിരണ്‍ എന്നിവരെ ഈമാസം 19 വരെ കോടതി റിമാന്‍ഡ് ചെയ്തു