കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സുപ്രധാന വഴിത്തിരിവ്. തട്ടിപ്പിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഇഡി പിഎംഎൽഎ കോടതിയിലറിയിച്ചു. ഏകദേശം 108 കോടി രൂപയുടെ സ്വത്താണ് ഇഡി ഇത്തരത്തിൽ കണ്ടുകെട്ടിയത്. തങ്ങൾ നിക്ഷേപിച്ച പണം വീണ്ടുകിട്ടാൻ സഹായിക്കണമെന്ന് നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ നിലപാട് അറിയിച്ചത്.
ബാങ്ക് ജപ്തി നോട്ടീസിനെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തതും നിക്ഷേപം തിരിച്ചു കിട്ടാത്തതിനാൽ ചികിത്സ വൈകി വയോധികൻ മരണപ്പെട്ടതും വലിയ വിവാദങ്ങൾക്കിരയാക്കി. സിപിഐഎം ജില്ലാ നേതാക്കളടക്കം പ്രതിപ്പട്ടികയിലായത് കേരള സർക്കാരിനെയും പ്രതിരോധത്തിലാക്കി.
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷവും കേന്ദ്രകക്ഷിയായ ബിജെപിയും മുഖ്യ വിഷയമായി കരുവന്നൂരിനെ ഉയർത്തി കൊണ്ട് വരുന്നതിനിടെയാണ് ഇഡിയുടെ പുതിയ നിലപാട്.