X

പിന്‍ഗാമി സ്റ്റാലിന്‍ തന്നെ: കരുണാനിധി കുടുംബത്തില്‍ വീണ്ടും പൊട്ടിത്തെറി?

ചെന്നൈ: തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി എം.കെ സ്റ്റാലിനെ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി പ്രഖ്യാപിച്ചു. തമിഴ് വാരികക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പിന്‍ഗാമി തന്റെ ഇളയമകന്‍ സ്റ്റാലിനാകുമെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ ഇത് ആവര്‍ത്തിച്ചതോടെ കരുണാനിധി കുടുംബത്തില്‍ വീണ്ടും പൊട്ടിത്തെറിക്കിടയാക്കി. കരുണാനിധിയുടെ ആദ്യ ഭാര്യ പത്മാവതി അമ്മാളിന്റെ രണ്ടാമത്തെ മകന്‍ എം.കെ അഴഗിരിയും രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിന്റെ മകന്‍ എം.കെ സ്റ്റാലിനും തമ്മില്‍ അധികാരത്തിന്റെ പേരില്‍ പോര് തുടങ്ങിയതായാണ് വിവരം.

പാര്‍ട്ടിവിട്ട അഴഗിരിയെ കൈവിടില്ലെന്ന് കലൈഞ്ജര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്റ്റാലിനെ പരസ്യമായി പിന്തുണക്കുന്നതില്‍ അഴഗിരിക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്ിക്കുന്ന നേതാവിനെയാണ് വേണ്ടത്. ചെറുപ്പം മുതലേ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളത് സ്റ്റാലിനാണ്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അഴഗിരിയെ താന്‍ കൈവിടില്ലെന്നും കരുണാനിധി പറഞ്ഞു. അതേസമയം രാഷ്ട്രീയത്തില്‍ നിന്ന് തനിക്ക് വിരമിക്കാറായിട്ടില്ലെന്ന് കലൈഞ്ജര്‍ വ്യക്തമാക്കി. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച ശേഷം മാത്രമേ താന്‍ വിരമിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Web Desk: