ഡിഎംകെ അധ്യക്ഷന്‍ എം കെ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പനിയും അണുബാധയും കാരണം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികിത്സയിലായിരുന്നു കരുണാനിധി. രാത്രി ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആസ്പത്രിയില്‍ കരുണാനിധിയെ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ഇന്നലെ വൈകിട്ട മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ അറിയിച്ചുന്നെങ്കിലും അര്‍ധരാത്രിയോടെ സ്ഥിതി വീണ്ടും വഷളാകുകയായിരുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം പ്രമുഖര്‍ ആസ്പത്രിയില്‍ നേരിട്ടെത്തിയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ ഗുലാം നബി ആസാദടക്കം വിവിധ പാര്‍ട്ടി നേതാക്കളാണ് കാവേരി ആസ്പത്രിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.