X

ഐ.എന്‍.എക്‌സ് മീഡിയാകേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം

ചെന്നൈ: ഐ.എന്‍.എക്‌സ് മീഡിയാകേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ഉപാധികോളോടെ ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്നാണ് വ്യവസ്ഥ. രാജ്യം വിടുന്നതിനും കാര്‍ത്തി ചിദംബരത്തിന് വിലക്കുണ്ട്.

കേസില്‍ കാര്‍ത്തി തെളിവ് നശിപ്പിച്ചെന്ന് ആരോപിച്ച് സി.ബി.െഎ ഹൈക്കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ അഴിമതി വിരുദ്ധ നിയമപ്രകാരം കാര്‍ത്തിക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് കാര്‍ത്തിയുടെ അഭിഭാഷകന്‍ വാദിച്ചു. അദ്ദേഹം തെളിവ് നശിപ്പിച്ചിട്ടില്ലെന്നും കസ്റ്റഡിക്കായി സി.ബി.ഐ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും വാദമുയര്‍ന്നു. കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഫെബ്രുവരി 28-നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍നിന്നും സി.ബി.ഐ അറസ്റ്റു ചെയ്തത്. 2007ല്‍ ഐ.എന്‍.എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്നെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തിക്കെതിരായ ആരോപണം ഉയര്‍ന്നത്.

chandrika: