X

ബി.ജെ.പിക്ക് കനത്ത തിരിച്ചടി; എം.എല്‍.എ സോമശേഖര റെഡ്ഡി നിയമസഭയിലെത്തിയില്ല

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ നടപടി പുരോഗമിക്കവെ ബി.ജെ.പി കനത്ത തിരിച്ചടി. അവിശ്വാസ വോട്ടെടുപ്പില്‍ എങ്ങനെയെങ്കിലും ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമത്തിനിടെ ഒരു ബി.ജെ.പി എം.എല്‍.എ ഇതുവരെ സഭയിലെത്തിയില്ല. ബി.ജെ.പിയുടെ സോമശേഖര റെഡ്ഡിയാണ് സഭയില്‍ ഇതുവരെ എത്താത്തത്. റെഡ്ഡി സഹോദരന്മാരിലൊരാളാണ് സോമശേഖര റെഡ്ഡി.

അതേസമയം കോണ്‍ഗ്രസ് 76 അംഗങ്ങള്‍ സഭയിലെത്തി. കോണ്‍ഗ്രസിന് ക്യാമ്പിന് ശക്തി പകര്‍ന്ന് പ്രതാഭ് പാട്ടീലും ആനന്ദ് സിങ് പാട്ടീലും അവസാന നിമിഷം സഭയിലെത്തുന്നമാണ് ഒടുവില്‍ കിടുന്ന റിപ്പോര്‍ട്ട്.

ആനന്ദ് സിങ്ങിനെ ബി.ജെ.പി കേന്ദ്രനേതൃത്വം ഇടപെട്ട് തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി ആരോപിച്ചത്. അദ്ദേഹത്തെ ബി.ജെ.പി വിട്ടാല്‍ അദ്ദേഹം സഭയിലെത്തി കോണ്‍ഗ്രസിനു അനുകൂലമായി വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തില്‍ 110 പേരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ആവശ്യമുള്ളത്. ബി.ജെ.പിയുടെ 103 അംഗങ്ങളാണ് സഭയിലുള്ളത്. വൈകുന്നേരം നാലുമണിക്കാണ് വിശ്വാസ വോട്ടെടുപ്പ്.

11 മണിക്ക് പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

chandrika: