ബി.ജെ.പി അഴിമതിക്കാരുടെയും സ്വന്തക്കാരുടെയും പാര്‍ട്ടിയാണെന്ന് അദാനിയുടെ ടിവിസര്‍വേ. 59 ശതമാനം പേര്‍ ബി.ജെ.പിയെ അഴിമതിക്കാരുടെ പാര്‍ട്ടിയെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞത് 35 ശതമാനം പേര്‍ മാത്രം. സ്വജനപക്ഷപാതവും കുടുംബാധിപത്യവും ബി.ജെ.പിയിലാണ് കൂടുതലെന്നും എന്‍.ഡി.ടിവി സര്‍വേ പറയുന്നു. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെയാണ് അധികം പേരും പിന്തുണച്ചത്. ബി.ജെ.പിയുടെ നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് രണ്ടാം സ്ഥാനവും ജനതാദളിന്റെ കുമാരസ്വാമിക്ക് മൂന്നാം സ്ഥാനവും ഡി.കെ ശിവകുമാറിന് നാലാം സ്ഥാനവും ലഭിച്ചപ്പോള്‍ മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദുയൂരപ്പക്ക് അഞ്ചാംസ്ഥാനമാണ് സര്‍വേയില്‍ വെളിപ്പെട്ടത്. അതേസമയം യുവാക്കള്‍ സിദ്ധരാമയ്യയെക്കാള്‍ ബൊമ്മെയെയാണ് പിന്തുണച്ചതെന്ന് ടിവി പറയുന്നു. ഗ്രൂപ്പിസവും കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പിയിലാണ്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടുമെന്ന് സിദ്ധരാമയ്യ അടുത്തിടെ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ടിവി യുടെ സര്‍വേ.