X
    Categories: indiaNews

കര്‍ണാടക നിയമസഭയിലെ 9 മുസ്‌ലിം എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്ന്

പതിനാറാം കര്‍ണാടക നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം മുഴുവൻ കോൺഗ്രസിൽ നിന്ന്.എല്ലാ മുസ്‌ലിം എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്നാണ്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് 15 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. 1978ലാണ് സഭയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം എംഎല്‍എമാരുണ്ടായത്. 16 എംഎല്‍എമാരാണ് അന്നുണ്ടായത്. 2013ല്‍ 11 മുസ്‌ലിം എംഎല്‍എമാരുണ്ടായിരുന്നു. അന്ന് ഒന്‍പത് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും രണ്ട് പേര്‍ ജെഡിഎസില്‍ നിന്നുമായിരുന്നു.സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ ഏതാണ്ട് 13%ആണ്.23 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച ജെഡിഎസിന് ഒരാളെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ബിജെപിക്ക് മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നില്ല.തെരഞ്ഞെടുപ്പിന് മുൻപ് മുസ്‌ലിം വിഭാഗത്തെ മുന്‍നിര്‍ത്തി വലിയ വിവാദങ്ങളാണ് സംസ്ഥാനത്തുണ്ടായത്.

webdesk15: