X
    Categories: indiaNews

സവർക്കറേയും ഹെഡ്‌ഗേവാറിനെയും പുറത്താക്കി കർണാടക സർക്കാർ ; മതപരിവർത്തന നിരോധന നിയമവും പിൻവലിക്കും

കർണാടകത്തിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം. പിൻവലിക്കാൻ ഇന്നു ചേർന്ന കർണ്ണാടക മന്ത്രിസഭാ യോഗത്തിൽ തീരുമാനം.ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്.കൂടാതെ ബിജെപി സർക്കാരിന്റെ കാലത്ത് സ്കൂൾ പാഠപുസ്തകങ്ങളിൽ പുതിയതായി ചേർത്ത പാഠഭാഗങ്ങൾ പിൻവലിക്കാനും സിദ്ദരാമയ്യ മന്ത്രിസഭ തീരുമാനിച്ചു.സവർക്കറിനേയും ഹെഡ്‌ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങളും ആർഎസ്‌എസ് ചിന്തകൻ ചക്രവർത്തി സുലിബി എഴുതിയ പാഠവും ഒഴിവാക്കാനാണ് കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സ്കൂളിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന നിർദേശവും പുതിയ സർക്കാർ നടപ്പാക്കും.

webdesk15: