കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബുധനാഴ്ച ബല്ലാരിയിലെ കുർലങ്കിഡി പോളിംഗ് ബൂത്തിലാണ് 23കാരിയായ യുവതി പ്രസവിച്ചതെന്ന് . ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ട് ചെയ്യാനെത്തിയ യുവതിയ്ക്ക് പ്രസവവേദനയുണ്ടായതിനെ തുടർന്ന് അവിടെത്തന്നെ പ്രസവിക്കുകയുമായിരുന്നു. വനിതാ ജീവനക്കാരും വോട്ടർമാരും യുവതിയെ സഹായിച്ചു.
കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോൾ 73 ശതമാനമാണ് പോളിങ്. 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നഗര മേഖലകളില്‍ പോളിങ്ങ് കുറഞ്ഞപ്പോള്‍ ഗ്രാമങ്ങളില്‍ ജനം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കാളികളായി. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.ഏഴിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിനാണ് വിജയ സാധ്യത പ്രവചിച്ചിരിക്കുന്നത്.