അമിത്ഷാ യോഗിആദിത്യനാഥ്‌ എന്നിവരെ കര്‍ണാടകയില്‍ പ്രചാരണം നടത്താൻ അനുവദിക്കരുത് ; പരാതി നല്‍കി കോണ്‍ഗ്രസ്

വോട്ട് ലക്ഷ്യമിട്ട് അമിത്ഷായും യോഗി ആദിത്യനാഥും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജവും വര്‍ഗീയപരവുമായ പരാമര്‍ശങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവര്‍ക്ക് അനുവാദം നല്‍കരുതെന്ന് കോൺഗ്രസ് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.അഭിഷേക് സിംഗ്വി, മുകുള്‍ വാസ്‌നിക്, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് പരാതി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ . വിദ്വേഷ പരാമര്‍ശത്തില്‍ നടപടി വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

webdesk15:
whatsapp
line