കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടത്തുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 224 സീറ്റിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.മേയ് 13നാണ് വോട്ടെണ്ണൽ. നടക്കും .നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20ആണ്.പിൻവലിക്കാനുള്ള അവസാന തിയതി 24.ആകെ 5.21 കോടി വോട്ടർമാരാണുള്ളത്.നിലവിലെ 224 അംഗ നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും.
2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 119 , കോൺഗ്രസ് 70 , ജെഡിഎസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. വോട്ടെടുപ്പിന് 58,000 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും . ഇതില്‍ 28,866 എണ്ണം നഗരപ്രദേശങ്ങളിലാണ്. 80 വയസുകഴിഞ്ഞ 12.15 ലക്ഷം വോട്ടർമാരുണ്ട്. ശാരീരിക പരിതമിതി ഉള്ളവർക്കും 80 വയസ് കഴിഞ്ഞ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം.
രാഹുൽഗാന്ധിക്ക് അയോഗ്യത കല്പിച്ചതിനെത്തുടർന്ന് വയനാട് ലോകസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും അതുണ്ടായില്ല.