കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡണ്ടായ കെ കെ മുഹമ്മദ് ഷാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സമസ്ത കാന്തപുരം വിഭാഗം നേതാവായ ഷാഫിയുടെ സഅദിയുടെതടക്കം നാലുപേരുടെ നോമിനേഷനാണ് തള്ളിയത്. ബിജെപി പിന്തുണയോടെയാണ് ഇവര്‍ കഴിഞ്ഞ തവണ പ്രസിഡണ്ടായത്.
കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുസ്ലീങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവും സുപ്രധാന മന്ത്രി സ്ഥാനങ്ങളും നല്‍കണമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി ആവശ്യപ്പെട്ടിരുന്നു. ഇതു വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.