കര്‍ണാടകയിലെ 224 നിയമസഭാസീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് വലിയ ക്യൂ പലയിടത്തും രൂപപ്പെട്ടു. സ്ത്രീകള്‍ രാവിലെതന്നെ വരിയിലെത്തിയത് സര്‍ക്കാര്‍വിരുദ്ധതരംഗമുണ്ടെന്നതിന്റെ സൂചനയായി. മോദി നേരിട്ട് നടത്തിയ ഹൈവോള്‍ട്ടേജ് പ്രചാരണം ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിലും ലിംഗായത്തുകളുടെ പിന്തുണയും കമ്മീഷന്‍ അഴിമതി ആരോപണവും മുസ്്‌ലിം പിന്തുണയും ഹിജാബ് വിവാദവും മറ്റും ബി.ജെ.പിക്കെതിരാണ്. എല്ലാ സര്‍വേകളും കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 224 സീറ്റുകളില്‍ ബി.ജെ.പിയും 223ഇടത്ത് കോണ്‍ഗ്രസും മല്‍സരിക്കുന്നു. ജനതാദളാണ് മൂന്നാംസ്ഥാനത്ത്. കഴിഞ്ഞതവണ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയെങ്കിലും അതിനെ ബി.ജെ.പി ഭരണസ്വാധീനം കൊണ്ട് മറിച്ചിടുകയായിരുന്നു.കഴിഞ്ഞതവണ 72 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്.
ബി.ജെ.പിക്ക് കഴിഞ്ഞതവണ 104 ഉം കോണ്‍ഗ്രസിന് 80 ഉം ജെ.ഡി.എസിന് 37 ഉംസീറ്റാണ് ലഭിച്ചിരുന്നത്.