ബെംഗളൂരു; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഹോട്ടലുകളില്‍ 50 ശതമാനം സീറ്റുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി. പൊതുഗതാഗതവും ഭാഗീകമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ ജിമ്മുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കി. കോവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ചു മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ബെംഗളൂരു ഉള്‍പ്പടെ 16 ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന 13 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. വൈകീട്ട് ഏഴ് മുതല്‍ രാവിലെ അഞ്ചു വരെ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ സംസ്ഥാനത്തുടനീളം തുടരും.
അതിനിടെ തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായതിന് പിന്നാലെയാണ് തീരുമാനം. അടുത്തദിവസം മുതല്‍ സ്‌കൂളുകള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്.