ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വെച്ചതിനാല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്.
കര്‍ണാടകയില്‍ 4.9 കോടി ജനങ്ങളാണ് ഇന്ന് സമ്മതിദാനാവകാശം നിര്‍വഹിക്കുക. 2013നേക്കാള്‍ 12 ശതമാനം വോട്ടര്‍മാരാണ് വര്‍ധിച്ചത്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ബംഗളൂരുവില്‍ ഏഴിടത്ത് എം-3 മോഡല്‍ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. യന്ത്രത്തില്‍ എന്തെങ്കിലും ക്രമക്കേട് നടന്നാല്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ മോഡല്‍.
ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്ക് മാറ്റി. ഇവിടെ 31നാണ് വോട്ടെണ്ണല്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ ജയാനഗര്‍ മണ്ഡലത്തിലെയും വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.