ചരിത്രത്തെ കാവി വത്ക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ ആര്‍ എസ് എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. അതേസമയം, ഭഗത് സിംഗ് ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വിവിധ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്നും അവര്‍ അറിയിച്ചു. 2022-2023 അധ്യയന വര്‍ഷത്തേക്കുള്ള പത്താം ക്ലാസ് കന്നഡ ഭാഷാ പാഠപുസ്തകത്തിലാണ് സംഭവം. ആരായിരിക്കണം യഥാര്‍ഥ ആദര്‍ശ പുരുഷന്‍ എന്നര്‍ഥം വരുന്ന തലക്കെട്ടിലാണ് ഹെഡ്‌ഗേവാറിന്റെ പ്രസംഗം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.