ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 10 വിമത എം.എല്‍.എമാരോടും വൈകീട്ട് തന്നെ സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാവാനും രാജിവെക്കാനാണ് തീരുമാനമെങ്കില്‍ രാജിക്കത്ത് കൈമാറാനും കോടതി നിര്‍ദേശിച്ചു.
രാജി വിഷയത്തില്‍ സ്വീകരിച്ച തീരുമാനം വെള്ളിയാഴ്ച സ്പീക്കര്‍ കോടതിയെ അറിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. വിമത എം.എല്‍.എമാര്‍ക്ക് സുരക്ഷ നല്‍കണമെന്നും കര്‍ണാടക ഡി.ജി.പിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.